ഇസ്ലാം വിരുദ്ധമെന്നാരോപിച്ച് ബോളിവുഡ് ചിത്രം പദ്മാവതിന് മലേഷ്യയില്‍ വിലക്ക്.മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍.പി.എഫ്.)ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇന്ത്യയിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് സഞ്ജയ് ലീല ബന്‍സാലി പദ്മാവത് തീയേറ്ററുകളില്‍ എത്തിയത്.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ അപ്പീല്‍ നല്‍കാനിരിക്കുകയാണ് മലേഷ്യയിലെ വിതരണക്കാര്‍. മറ്റുരാജ്യങ്ങളില്‍ പ്രദര്‍ശനവിജയം നേടിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് നേരത്തേയും മലേഷ്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌നിയുടെ ‘ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്’ കഴിഞ്ഞവര്‍ഷം രാജ്യത്ത് നിരോധിച്ചിരുന്നു.
അതേസമയം, ഇന്ത്യയില്‍ പദ്മാവത് ആദ്യ ആഴ്ച നേടിയത് മികച്ച കളക്ഷന്‍. രാജ്യത്തെ 4000 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം നേടിയത് 100 കോടി രൂപ. പത്മാവത് ആദ്യദിനംതന്നെ 19 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ചിത്രത്തിന് വിലക്കുണ്ട്. വിദേശത്തും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. അമേരിക്കയില്‍ ആദ്യ മൂന്നുദിവസങ്ങള്‍കൊണ്ട് 22 കോടി രൂപ നേടി.
Discussion about this post