കോഴിക്കോട്:’ഇഷ്ടപ്പെട്ട കാപ്പി കുടിക്കാന്‍ ഐ.ടി എഞ്ചിനീയര്‍ക്ക് ബാങ്ക് വായ്പ’. എന്ന തലക്കെട്ടില്‍ എതോ ഓണ്‍ലൈനില്‍ വന്ന വ്യാജ വാര്‍ത്ത(ഫേക്കിംഗ് ന്യൂസ്) മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി യഥാര്‍ത്ഥ വാര്‍ത്ത എന്ന നിലയില്‍ നല്‍കിയത് സോഷ്യല്‍ മീഡിയ ആഘോഷമാക്കി. പത്രത്തിന്റെ അഞ്ചാം പേജില്‍ നാല് കോളം ഴ്യാജ വാര്‍ത്ത നല്‍കിയ മാതൃഭൂമി അമളി പറ്റിയ കാര്യം അവര്‍ ഭംഗിയായി മൂടിവച്ച കാര്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ആളുകളെ രസിപ്പിക്കാന്‍ ഫേക്കിംഗ് ന്യൂസ് എന്ന കാറ്റഗറിയില്‍ ഏപ്രില്‍ 10ന് ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയാണ് മാതൃഭൂമി തര്‍ജ്ജമ ചെയ്ത ശരിയായ വാര്‍ത്ത എന്ന രീതിയില്‍ നല്‍കിയത്. വാര്‍ത്തയുടെ ലോജിക് ആലോചിക്കാതെ വാര്‍ത്ത നല്‍കിയ മാതൃഭൂമിയിലെ ‘പത്രപ്രവര്‍ത്തന ശൈലിയെ’ സോഷ്യല്‍ മീഡിയ കളിയാക്കുന്നു.
നേരത്തെ സുക്കര്‍ബര്‍ഗിന്റെ ഓഫിസില്‍ ഫേസ്ബുക്ക് നിരോധിച്ചുവെന്ന ഫേക്കിംഗ് ന്യൂസ് കൈരളി പീപ്പിള്‍ യഥാര്‍ത്ഥ വാര്‍ത്തയെന്ന് കരുതി ചര്‍ച്ച സംഘടിപ്പിച്ചത് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു.
Discussion about this post