ഇന്ത്യയിലാദ്യമായി ജുമ നമസ്ക്കാരത്തിന് ഒരു സ്ത്രീ നേതൃത്വം നല്കിയ സംഭവം വിദേശ മാധ്യമങ്ങളിലും വാര്‍ത്തയായി. ഇന്ത്യയില്‍ ആദ്യമായി ജുമയ്ക്ക് നേൃത്വം നല്കി ചരിത്രം കുറിച്ചത് ഖുറാന് സുന്നത്ത് സൊസൈറ്റി പ്രവര്‍ത്തക ജാമിദ ടീച്ചറാണ്. ലോകത്ത് തന്നെ അപൂര്‍വ്വ സംഭവമാണിത്. ഇതിനിടെ നമസ്ക്കാരത്തിന് നേതൃത്വം നല്കിയ ജാമിദ ടീച്ചര്‍ക്ക് വധഭീഷണിയുണ്ടെന്ന് ബ്രിട്ടീഷ് പത്രമായ ദ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
സാധാരണയായി മുസ്ലീം ജുമാ നമസ്ക്കാരത്തിന് നേതൃത്വം നല്‍കുന്നത് ഇമാമാണ്. സ്ത്രീകള്‍ മാത്രമുള്ള നിസ്ക്കാരങ്ങള്ക്കേ സ്ത്രീകള്‍ നേതൃത്വം കൊടുക്കാറുള്ളു. ജാമിദ നയിച്ച ജുമാ നിസ്ക്കാരത്തില്‍ പുരുഷന്മാരായിരുന്നു ഉണ്ടായിരുന്നത്.
നമസ്ക്കാരം സംഘടിപ്പിച്ചതിന് ശേഷം മതയാഥാസ്ഥിതികരില് നിന്ന് വധ ഭീഷണിയുള്‍പ്പടെ ശക്തമായ എതിര്‍പ്പാണ് ജാമിദ ടീച്ചര്‍ നേരിടുന്നത്. ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ പോലിസിന് അനാസ്ഥയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇനിയും ജുമ നമസ്ക്കാരത്തിന് നേതൃത്വം നല്‍കുമെന്ന് ജാമിദ ടീച്ചര്‍ പറഞ്ഞു. ആശയപരമായി എതിര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ വ്യക്തിപരമായി ആക്രമിക്കാനാണ് ചില മതപണ്ഡിതരുടെ ശ്രമം, ഇത് അവരുടെ ആശയപരമായ ദാരിദ്രത്തെയാണ് കാണിക്കുന്നതെന്ന് ജാമിദ ടീച്ചര്‍ പറയുന്നു. സോഷ്യല്‍ മീഡിയകളിലും മറ്റും വളരെ മോശമായ ഭാഷയിലാണ് ചിലര്‍ ജാമിദക്കെതിരെ രംഗത്ത് വന്നത്. ഫോണിലൂടെയും വാട്സ് അപ്പിലൂടെയും നിരവധി ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നതായും ജാമിദ ടീച്ചര്‍ പരാതിപ്പെടുന്നു.
Discussion about this post