1009 റണ്‍സുമായി റെക്കോഡിട്ട പ്രണവ് ദണ്ഡവാഡെയുടെ പിന്‍ഗാമിയായി മറ്റൊരു കൗമാര താരം, നവി മുംബൈയില്‍ നിന്നും ആയിരത്തിലേറെ റണ്‍സുമായി ഒരു പതിനാല്കാരന് ശ്രദ്ധ നേടിയിട്ടുള്ളത്. പതിനാല് വയസിന് താഴെയുള്ളവരുടെ നവി മുംബൈ ഷീല്‍ഡ് ഇന്‍വിറ്റേഷനല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് തനിഷ്ഖ് ഘവാട്ടെ ഒരു ഇന്നിങ്സില്‍ 1045 റണ്‍സ് അടിച്ചു കൂട്ടിയത്.
515 പന്തുകളില്‍ നിന്നുമായി 1045 റണ്‍സാണ് തനിഷ്ഖ് സ്വന്തമാക്കിയത്. 149 ബൌണ്ടറികളും 67 പടുകൂറ്റന്‍ സിക്സറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. യശ്വന്ത റാവു ചവാന് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരായി യശ്വന്ത് റാവു ചവാന് ഇലവന് വേണ്ടിയായിരുന്നു തനിഷ്ഖിന്റെ ബാറ്റിങ് പ്രകടനം.
. തിങ്കളാഴ്ച തുടങ്ങിയ ഇന്നിങ്സ് ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ലെഗ് സൈഡില്‍ 6065 യാര്‍ഡും ഓഫ് സൈഡില്‍ 50 യാര്‍ഡും ദൂരമുള്ള ബൌണ്ടറികളോടു കൂടിയ ഗ്രൌണ്ടിലായിരുന്നു കുട്ടി ക്രിക്കറ്ററുടെ വലിയ ഇന്നിങ്സ്.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക അംഗീകാരമില്ലാത്തതിനാല്‍ തനിഷ്ഖിന്റെ പ്രകടനം പക്ഷേ റെക്കോഡ് ബുക്കില്‍ ഇടം പിടിക്കില്ല, പ്രണവ് ദണ്ഡവാഡെയുടെ റെക്കോഡ് നിലനില്ക്കുകയും ചെയ്യും.
Discussion about this post