മൗണ്ട് മൗഗ്നുയി: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഓസ്ട്രേലിയയുടെ 217 റണ്‍സ് വിജയലക്ഷ്യം 67 പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനാണ് കിരീടം നേടിയത്. ആധികാരികമായി ബാറ്റുവീശിയ ഓപ്പണര്‍ മന്‍ജോത് കര്‍ള സെഞ്ചുറിയുമായി ഇന്ത്യന്‍ വിജയം വിജയം അനായാസാമാക്കുകയായിരുന്നു. 102 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സുമടക്കം 101 റണ്‍സാണ് കര്‍ള നേടിയത്.
അണ്ടര്‍19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. നേരത്തെ മുഹമ്മദ് കൈഫ്, വിരാട് കോലി, ഉന്മുക്ത ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടം നേടിയത്. 2016ലും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. പക്ഷേ കലാശപ്പോരാട്ടത്തില്‍ വിന്‍ഡീസിന് മുന്നില്‍ പരാജയപ്പെട്ടു.
ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47. 2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. 76 റണ്‍സെടുത്ത മെര്‍ലോ മാത്രമാണ് ഓസിസ് നിരയില്‍ തിളങ്ങിയത്.
രണ്ട് വീതം വിക്കറ്റെടുത്ത പോറലും, ശിവ സിംഗും, നാഗര്‍ഗോട്ടിയും, റോയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
നാലാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യന്‍ കുട്ടികള്‍ ബാറ്റിംഗിന് ഇറങ്ങുന്നത്.
Discussion about this post