കൊച്ചി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിനെതിരെ പുതിയ വിവാദം. പദ്മാവദ് ത്രീഡി അല്ലെന്നും 2ഡി ആണെന്നും ഉള്ള ആരോപണവുമായി ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു രംഗത്തെത്തി
ഡിജിറ്റലി ത്രീഡിയിലേക്ക് മാറ്റിയ ചിത്രമാണ് പത്മാവതെന്നും രണ്ട് ലെന്‍സുകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത യഥാര്‍ഥ സിനിമയല്ല അതെന്നും രാമചന്ദ്രബാബു ആരോപിക്കുന്നു.ത്രിഡി സിനിമ കാണാന്‍ തിയറ്ററിലെത്തുന്നവരെ ബന്‍സാലി പറ്റിക്കുകയാണെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ രാഷ്ട്രീയമോ പ്രമേയത്തെപ്പറ്റിയോ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ത്രീഡി സിനിമയെന്ന നിലയ്ക്കാണ് ചിത്രം കാണാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ത്രീഡി ഗ്ലാസ്സിന് അധിക പണം നല്‍കി സിനിമ കാണുന്ന പ്രേക്ഷകര്‍ വഞ്ചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം രണ്ടുകോടിരൂപ ചെലവാക്കിയാല്‍ എതൊരു സിനിമയേയും ത്രീഡിയിലേക്ക് മാറ്റാന്‍ കഴിയും. ഇതിനായി മുടക്കിയ പണം ത്രീഡി ഗ്ലാസ്സുകള്‍ വിറ്റഴിക്കുന്നതിലൂടെ നിര്‍മാതാക്കള്‍ക്ക് നേടാനും കഴിയും. പ്രേക്ഷകരെ വഞ്ചിക്കുന്ന രീതിയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം ഐമാക്‌സ് ത്രീഡിയില്‍ ഇറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് പത്മാവത് എന്നായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.
Discussion about this post