കൊച്ചി: നവാഗതനായ ഡിജോ ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച സീനാണ് സംവിധാകന് തന്നെ പുറത്തുവിട്ടത്. ഡിലീറ്റ് ചെയ്ത കോടതി സീനുകളില്‍ ഒന്ന്. കത്രിക വെക്കാന്‍ പറഞ്ഞു കാരണം അവര്‍ ഇത് കുറ്റമായാണ് കണ്ടെത്തിയത് എന്ന് പറഞ്ഞ് കൊണ്ടാണ് സീന്‍ റിലീസ് ചെയ്തത്.
തൂക്കുകയര്‍ വാങ്ങി കൊടുക്കാന്‍ അല്ല കോടതികള്‍ എന്ന് ജഡ്ജിയുടെ പരാമര്‍ശത്തെ സലിംകുമാര്‍ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദന് ചോദ്യം ചെയ്യുന്ന സീനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. പിന്നെ എന്തിനാണ് സാര്‍ കോടതികള്‍ നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ ? അതോ ആറായിരം കോടി കടമുള്ളവനെ വിദേശത്തേക്ക് പറക്കാന്‍ സഹായിച്ച് അവനെ യാത്രയാക്കാനോ ? എന്തിനാണ് കോടതികള്‍ എന്ന ഡയലോഗാണ് പുറത്തുവിട്ട വീഡിയൊവില്‍ ഉള്ളത്.
Discussion about this post