ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തും കമല്‍ഹാസനു ഒത്തുചേരുമെന്ന് വിലയിരുത്തിയവരെ നിരാശരാക്കി പുതിയ വെളിപ്പെടുത്തല്‍ ഇരുവരും ഒന്നിച്ചാകും പ്രവര്‍ത്തിക്കുകയെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും യോജിപ്പ് ഉണ്ടാകില്ല എന്നാണ് കമലഹാസന് തന്നെ പറയുന്നത്. തമിഴ് പത്രത്തിലെ കോളത്തിലൂടെയാണ് ഇക്കാര്യം കമല്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
ഇരുവരുടെയും ആശയങ്ങള്‍ ഒന്നാണെങ്കിലും വഴി രണ്ടാണ്. അതു കൂടുതല്‍ വിയോജിപ്പുകള്ക്കായിരിക്കും ഭാവിയില്‍ വഴിവയ്ക്കുക. യോജിക്കണോ വേണ്ടയോ എന്ന് കാലം മറുപടി തരേണ്ട വിഷയമാണ്. സിനിമയ്ക്കു പുറത്ത് കടുത്ത സൗഹൃദമുള്ളവരാണ് ഞങ്ങള്‍ ഇരുവരും. വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കാനാണ് തീരുമാനിക്കുകയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സാധാരണക്കാരന് മികച്ച ജീവിതം ഒരുക്കുക തന്നെയാകും ഞങ്ങള്‍ ഇരുവരുടെയും ലക്ഷ്യമെന്നും കമല്ഹാസന് കോളത്തില്‍ എഴുതുന്നു.
തങ്ങളുടെ ആശയവുമായി ഒത്തുപോകുന്ന മറ്റു പാര്‍ട്ടികളിലെ അണികളെം തന്റെ പുതിയ സംരംഭത്തിലേക്ക് കമല്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
അതേസമയം ഇരുവരുടെയും ഒത്തുചേരലിനെക്കുറിച്ച് രജനീകാന്ത് ഒരഭിപ്രായവും വ്യക്തമാക്കിയിട്ടില്ല. പകരം തമിഴ്നാട്ടിലെ നിലവിലെ ‘സിസ്റ്റം’ ശരിയല്ലെന്നും അടിമുടി മാറേണ്ടതുണ്ടെന്നും രജനി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. അത് ഏതുവിധത്തിലുള്ള മാറ്റമായിരിക്കണമെന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് താനെന്നും സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു. തികഞ്ഞ ആത്മീയ വാദിയായ രജനീകാന്തും നിരീശ്വരവാദിയായ കമല്‍ഹാസനും എങ്ങനെ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാദ്യത കുറവാണെന്നായിരുന്നു പൊതുവെ ഉള്ള വിലയിരുത്തല്‍.
. ഇരുവരും തങ്ങളുടെ പാര്‍ട്ടിയുടെ പേര് ഏപ്രിലില്‍ പ്രഖ്യാപിക്കുമെന്നും പൊതുജനത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ യാത്ര നടത്തുമെന്നും അറിയിച്ചിരിക്കുകയാണ്. രജനികാന്ത് മന്റം സംഘടനയിലേക്ക് അംഗങ്ങളെ ചേര്‍ത്ത് അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കഴിഞ്ഞു.
Discussion about this post