പലസ്തീന് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന അവകാശ വാദം ശരിയല്ലെന്ന വാദവുമായി ചില മോദി വിരുദ്ധര്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തെത്തിയിരുന്നു. മോദിയല്ല നെഹ്്റുവാണ് പലസ്തീന് സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്നാണ് ഇവര്‍ സ്ഥാപിക്കുന്നത്. നെഹ്റു പലസ്തീന് പ്രദേശമായ ഗാസ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പങ്കു വച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
എന്നാല്‍ പോയി ചരിത്രം പഠിക്കാനാണ് ഇതിനെ എതിര്‍ക്കുന്നവരുടെ നിര്‍ദ്ദേശം 1960 ലാണ് നെഹ്റു ഇപ്പോള്‍ പലസ്തീന്റെ ഭാഗമായുള്ള ഗാസ സന്ദര്‍ശിച്ചത്.
ഗാസയിലെ ഐക്യരാഷ്ട്ര സഭയുടെ മിലിട്ടറി ട്രൂപ്പിനെയാണ് നെഹ്റു അവിടെത്തി സന്ദര്‍ശിച്ചത്. നെഹ്റു ഗാസ സന്ദര്‍ശിക്കുമ്പോള്‍ ആ സ്ഥലം ഈജിപ്ത് സൈന്യത്തിന്റെ കീഴിലായിരുന്നു. അതായത് നെഹ്റു ഈജിപ്ത് ഭരണത്തിലുള്ള സ്ഥലമാണ് അന്ന് സന്ദര്‍ശിച്ചത്, നെഹ്റു ഗാസ സന്ദര്‍ശിക്കുമ്പോള്‍ പലസ്തീന് ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല. പലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി ഇന്ത്യ അംഗീകരിക്കുന്നത് ആകട്ടെ 1988ലും. അതിനാല്‍ പലസ്തീന് എന്ന രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി തന്നെയാണ് എന്നാണ് എതിര്‍പക്ഷത്തെ പൊളിച്ചടുക്കി മോദിയെ പിന്തുണക്കുന്നവര്‍ സ്ഥാപിക്കുന്നത്.
Discussion about this post