സൂപ്പര്‍ സ്റ്റാറുകളുടെ മക്കളില്‍ ആരാണ് മികച്ചത് എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമലോകത്ത് തന്നെ സജീവമാണ്. ഇപ്പോഴിതാ ഇരുവരെപ്പറ്റിയും സംവിധായകന്‍ മണിരത്‌നത്തിന്റെ അഭിപ്രായം എന്തെന്ന് നോക്കാം.
‘മലയാളത്തിന്റെ ഭാവിവാഗ്ദാനങ്ങളായ ദുല്‍ഖറും, പ്രണവും. ഞാന്‍ പണ്ടു മുതലേ മലയാള സിനിമയുടെ ആരാധകനാണ്. നല്ല കഥയും ക്ലാസിക് ടച്ചുള്ള അഭിനയവുമൊക്കെ ആസ്വദിക്കണമെങ്കില്‍ മലയാള സിനിമകള്‍ കാണണം എന്ന് ഞങ്ങള്‍ പറയുമായിരുന്നു. പണ്ട് മലയാള സിനിമ ഞങ്ങളെ അത്രയ്ക്ക് മോഹിപ്പിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാളത്തിലെ നിരവധി പേര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു’
.ഇപ്പോള്‍ തലമുറകളിലൂടെയാണ് എന്റെ സഞ്ചാരം. ദുല്‍ഖറിനും പ്രണവിനും നിരവധി ആരാധകരാണുള്ളത്. കഴിവും പ്രതിഭയും തികഞ്ഞവര്‍ തന്നെയാണ് അവര്‍. രണ്ടുപേരില്‍ ആരാണ് മികച്ചതെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്. എന്റെ ഭാര്യപോലും എന്നോട് ചോദിച്ചു. രണ്ട് പേര്‍ക്കും അവരവരുടേതായ ശൈലി ഉണ്ട്. ഏതായാലും രണ്ടാളും അവരുടെ അച്ഛന്‍മാരുടെ പേര് ചീത്തയാക്കില്ല. ലാലിന്റെ മകന്‍ പ്രണവിന്റെ ലളിത ജീവിതവും സൌമ്യതയും എല്ലാവര്‍ക്കും ഇഷ്ടമാണ്.’ മണിരത്‌നം പറഞ്ഞു.
മണിരത്‌നത്തിന്റെ ഓ കാതല്‍ കണ്‍മണിയില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍. എന്നാണ് ഇനി പ്രണവ് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് ആരാധകരുടെ ചോദ്യം
Discussion about this post