ആവിഷ്കാരസ്വതന്ത്രത്തിനായി മുറവിളികൂട്ടുന്ന സംവിധായകന് കമല്‍ തന്റെ ചിത്രമായ ‘ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ഫേ്സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപണം. നെഗററ്റീവ് റിവ്യൂകള്‍ ‘റീല്‍ ആന്‍ഡ് റിയല്‍’ സിനിമയുടെ ആവശ്യപ്രകാരമാണ് ഫേയ്സ്ബുക്കില്‍നിന്ന് നീക്കം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന സന്ദേശം.
കഴിഞ്ഞ ദിവസം ഉച്ചമുതലാണ് നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍മീഡിയയില്‍ നിന്നു നീക്കം ചെയ്ത് തുടങ്ങിയത്. സംവിധായകന് വിനോദ് മങ്കര തന്റെ ഫേ്സ്ബുക്കില്‍ ഏഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് ആദ്യം അപ്രത്യക്ഷമായത്.
മംഗളത്തിലെ സിനിമ നിരൂപകന് ഇ.വി ഷിബു എഴുതിയ റിവ്യൂവും ഫേസ് ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം അറിയിച്ചു.
വ്യാപക പ്രതിഷേധവും പരിഹാസവുമാണ് കമലിനും സിനിമ അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ ഉയരുന്നത്.
https://www.facebook.com/shibu.ev.3/posts/10208932014416429
https://www.facebook.com/subish.thekkoottu/posts/1527811670665843
Discussion about this post