യുഎഇ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയില ക്ഷേത്രത്തിന് തറക്കല്ലിട്ടു. ടെലി കോണ്‍ഫറന്‍സിലൂടെയാണ് ചടങ്ങ് നിര്‍വ്വഹിച്ചത്. ദുബായിലെ ഒപേര ഹൗസില്‍ നടന്ന ചടങ്ങില്‍ മോദി പ്രതീക്താമക ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു.
അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്നവരാണ് നിങ്ങള്‍, അതുകൊണ്ടു തന്നെ ഇന്ത്യയുടെ വികസനം എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയുന്നതാണെന്നും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോടായി പറഞ്ഞു.
വസുധൈവ കുടുംബം എന്ന സന്ദേശം ഈ ക്ഷേത്രം ലോകത്തിന് പകരുമെന്നും മോദി പറഞ്ഞു.
Indian community gives a warm welcome to PM @narendramodi at the community reception in Dubai. pic.twitter.com/IRUgCAJZ4x
— PMO India (@PMOIndia) February 11, 2018
14 ഏക്കര്‍ സ്ഥലത്ത് ഏഴ് ടവറുകളുള്ള മഹാ നിര്‍മ്മിതിയാണ് ക്ഷേത്രം.യുഎഇയിലെ ഏഴ് എമിറേറ്റ്സുകളെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ ടവറുകള്‍. 2020 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് പ്രതിനിധികള്‍ പറഞ്ഞു. വിശ്രമസ്ഥലം, പ്രാര്‍ത്ഥനാ ഹാള്‍, എക്സിബിഷന് ഹാള്‍, പഠനസ്ഥലം, കുട്ടികള്‍ക്കും ചെറുപ്പക്കാര്ക്കമുള്ള കളിസ്ഥലം, പൂന്തോട്ടം, ഫുഡ് കോര്‍ട്ട്, ജലവിതാനം, ഗിഫ്റ്റ് ഷോറും എന്നിവ അടങ്ങുന്നതായിരിക്കും ക്ഷേത്ര സമുച്ചയം.
മൂന്ന് പ്രതിഷ്ഠയുള്ള മഹാക്ഷേത്രമാണ് ഇത്. ശിവ, കൃഷ്ണ, അയ്യപ്പ പ്രതിഷ്ഠകളാണ് ഉണ്ടാവുക.
അബുദാബി, ദുബായ്, അലൈന്‍ എന്നീ എമിറേറ്റുകളിലുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്ന അല്‍റഹ്ബയിലാണ് ക്ഷേത്രനിര്‍മാണം.ക്ഷേത്ര നിര്‍മാണത്തിനായി 55000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് അബുദാബി സര്‍ക്കാര്‍ നല്‍കിയത്. ഇത് ക്ഷേത്രത്തിന്റെ സ്വന്തം ഭൂമിയായി നിലനിര്‍ത്താം.ഒരു ലക്ഷത്തിലേറെപേരെ ഉള്‍കൊള്ളാന്‍ പറ്റുന്ന വിശാലമായ അകത്തളവും മുറ്റവുമാണ് ക്ഷേത്രത്തിനുണ്ടാകുക.യുഎഇയിലെ പില്‍ഗ്രിം ടൂറിസം ശക്തമാക്കാനും ഇതു സഹായകരമാകും. കൂടാതെ അബുദാബി അല്‍ റഹ്ബയില്‍ തുലിപ് ഇന്‍ ഹോട്ടലിന് സമീപം വിനോദ സഞ്ചാരത്തിന് ആവശ്യമായ ഹോട്ടല്‍ ഉദ്യാനം ലൈബ്രറി തുടങ്ങിയവയും സ്ഥാപിക്കും.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാകും.ഡല്‍ഹിയിലെ അക്ഷര്‍ധാം ഉള്‍പ്പെടെ 1200ലേറെ പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്തയാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുക.
അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായിരുന്നു അബുദാബിയില്‍ ക്ഷേത്രം വേണമെന്നത്.
ദുബായിലെ ഒപേര ഹൗസില്‍ പ്രതീകാത്മക ശിലാസ്ഥാപനം നടത്തിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമി പൂജയും ഉണ്ടാകും.
2015ലെ യുഎഇ പര്യടനത്തിനിടെ അബുദാബിയില്‍ ക്ഷേത്രം പണിയാന്‍ സ്ഥലം അനുവദിക്കണമെന്ന് മോദി യുഎഇ രാഷ്ട്രനേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അപ്പോള്‍ തന്നെ സ്ഥലം അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പുറപ്പെടുവിക്കുകയും ചെയ്തു.
Discussion about this post