കൊച്ചി:മഞ്ജു വാര്യര്‍ ചിത്രം ‘ആമി’ക്കെതിരായ നെഗറ്റീവ് റിവ്യുകള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെടാന്‍ നിര്‍മ്മാതാവിന് അവകാശമുണ്ടെന്ന് സംവിധായകന് കമല്‍. എന്നാല്‍ ഇത്തരത്തില്‍ നെഗറ്റീവ് റിവ്യകള് അപ്രത്യക്ഷമാകുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും കമല്‍ പറഞ്ഞു.
മോശം റിവ്യുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാന്‍ നിര്‍മ്മാതാവിന് അവകശാമുണ്ടെന്നാണ് കമലിന്റെ ന്യായീകരണം.താനതില്‍ ഇടപെടില്ല. നിര്‍മ്മാതാവിന്റെ സ്വത്താണ് സിനിമ. റിലീസ് കഴിഞ്ഞാല്‍ താനതിലൊന്നും ഇടപെടില്ലെന്നും കമല്‍ പറഞ്ഞു. മാധവികുട്ടിയുടെ ജീവിതം പറയുന്ന ആമി വളരെ മോശം പ്രതികരണമാണ് ഉണ്ടാക്കിയതെന്ന പ്രതികരണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിന് സമീപിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ മുതല്‍ ഫസ്ബുക്ക് നെഗറ്റീവ് റിവ്യുകള്‍ നീക്കം ചെയ്തു തുടങ്ങി. കമലിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യ വാദിയായ കമലിന്റെ കപട മുഖം ഇതാ വെളിച്ചത്തു വന്നു എന്നായിരുന്നു വിമര്‍ശകരുടെ പരിഹാസം.
Discussion about this post