ജൊഹന്നാസ്ബര്‍ഗ്: അഴിമതിയാരോപണത്തെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിര്പ്പുയര്ന്നദക്ഷിണാഫ്രിക്കന് പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) അന്ത്യശാസനത്തെ തുടര്‍ന്നാണ് രാജി തീരുമാനം.
സുമയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാര്‍ലമെന്റ് ഇന്നു ചര്‍ച്ചയ്ക്കെടുക്കാനിരിക്കുകയായിരുന്നു. എഎന്‍സിക്കു വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പാസാക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഉപരാഷ്ട്രപതി സിറില്‍ റാമഫോസയെ സുമയ്ക്കു പകരം പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നും എഎന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാര്‍ട്ടി കടുത്ത നിലപാട് വ്യക്തമാക്കിയതോടെയാണ് നില പരുങ്ങലിലായ സുമ രാജി സമര്‍പ്പിച്ചത്.
Discussion about this post