ബംഗളൂരു: ബാഹ്മണി ഉത്സവം ആഘോഷിക്കുന്നതിനെതിരെ കര്‍ണാടകയില്‍ ബിജെപി രംഗത്ത് ടിപ്പു ജയന്തി ആഘോഷം പോലെ തന്നെ ബാഹ്മണി ഉത്സവവും ഹിന്ദു വിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ പക്ഷം. ശോഭ കരന്ദ്ലജെയാണ് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷത്തിനെതിരെ രംഗത്തെത്തിയത്.
ബാഹ്മണി രാജാവ് ഹിന്ദുക്കളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്തവരാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് അവരുടെ ഉത്സവം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നേരത്തെ ടിപ്പു ജയന്തി, ഇപ്പോള്‍ ബാഹ്മണി ഫെസ്റ്റിവല്‍. ഹിന്ദു വികാരങ്ങളെ ഹനിക്കുന്ന താഴെക്കിടയിലുള്ള രാഷ്ട്രീയമാണ് സിദ്ധരാമയ്യ കളിക്കുന്നതെന്നും ശോഭ ട്വിറ്ററില്‍ കുറിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ശരണ്‍ പ്രകാശ് പാട്ടീലാണ് ഉത്സവം നടത്താന്‍ തീരുമാനിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ അത് സര്‍ക്കാര്‍ നടത്തുന്ന പരിപാടിയല്ലെന്നും സ്വകാര്യ ചടങ്ങാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് തനിക്ക് ഒരു അറിവുമില്ല. അതുമായി ബന്ധപ്പെട്ട മന്ത്രിമാരോട് ചോദിക്കുന്നതാണ് നല്ലതെന്നും സിദ്ധരാമയ്യ പറയുന്നു. മാര്‍ച്ച് ആറിന് നടക്കുന്ന ചടങ്ങ് സര്‍ക്കാര്‍ നടത്തുന്നതല്ലെന്ന് ശരണ്‍ പ്രകാശ് പാട്ടീല്‍ പറയുന്നു. അതേസമയം വ്യക്തമായ ഗുഢാലോചനയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം
Discussion about this post