വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബിന് ലീഗ് നേതൃത്വത്തിന്റെ താക്കിത്. എസ്എസ്എല്‍സി പരിക്ഷ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് താക്കിത്.
എസ്എസ്എല്‍സി പരീക്ഷ ഫലം അട്ടമിറിച്ചതിന് പിന്നില്‍ ചിലരാകാമെന്ന അബ്്ദു റബിന്റെ പ്രസ്താവന വിവാദമായിരുന്നു. ലീഗ് എംഎല്‍എമാരില്‍ ചിലരും പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നു. ഇപ്പോള്‍ ഇതിന്റെ തുടര്‍ച്ചയായാണ് നേതൃത്വത്തിന്റെ താക്കിത്.
ഇത്തരം തെറ്റുകള്‍ ആവര്ത്തിയ്ക്കരുതതെന്ന് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. കൂടുതല്‍ ജാഗ്രത വേണമെന്നും മന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മനപൂര്‍വ്വമായ വീഴ്ചയുണ്ടെങ്കില്‍ മന്ത്രി പരിശോധിക്കണമെന്നും കെപിഎ മജീദ് പറഞ്ഞു. അബ്്ദു റബിനെ വിമര്‍ശിച്ച കെഎന്‍എ ഖാദരിനെ കെപിഎ മജീദ് പിന്തുണച്ചു.
Discussion about this post