ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്വന്റി-20 കിരീടമോഹവുമായി ഇന്ത്യ ഇന്നിറങ്ങും. ഏകദിന പരന്പര 5-1നു സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ട്വന്റി-20 പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍, ഏകദിന പരമ്പര കൈവിടുകയും റാങ്കിംഗില്‍ ഇന്ത്യക്ക് പിന്നിലാകുകയും ചെയ്തതിന്റെയും നാണക്കേട് ഒഴിവാക്കാനാണ് ജെ.പി. ഡുമിനിയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക നാട്ടുകാര്‍ക്ക് മുന്നിലിറങ്ങുക.
പതുമുഖനിരയുമായാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇറങ്ങുക. ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ള ക്രിസ്റ്റ്യന്‍ ജോന്‍കര്‍, റീസ ഹെന്‍ഡ്രിക്‌സ്, ഡെയ്ന്‍ പീറ്റേഴ്‌സണ്‍, ജൂണിയര്‍ ഡാല എന്നിവര്‍ ഇരുവരെ ഒരു രാജ്യാന്തര മത്സരംപോലും കളിച്ചിട്ടില്ല.
തലമുതിര്‍ന്ന ഹഷിം അംലക്കും ഏകദിന പരന്പരയില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ഫര്‍ഹാന്‍ ബെഹാര്‍ഡിനും വിശ്രമം അനുവദിച്ചിരിക്കുകയുമാണ്. ബൗളിംഗ് നിരയില്‍ കഗിസോ റബാഡ, മോണി മോര്‍ക്കല്‍, ലുന്‍ഗി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍ എന്നിവരില്ലെന്നതും ആതിഥേയരെ അലട്ടുന്ന പ്രശ്‌നമാണ്.
Discussion about this post