ഡല്‍ഹി: ഡല്‍ഹി, ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഭൂചലനം. റിക്ടര്‍ സെക്യിലില്‍ 7.9 രേഖപ്പെടുത്തി. ഭൂമികുലുക്കം ഇരുപത് സെക്കന്റോളം നീണ്ടു നിന്നുവെന്നാണ് പ്രാഥമിക വിവരം,
ഭൂചലനത്തെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്ത്യയില്‍ 20 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്
നേപ്പാളിലും ഭൂചനം ഉണ്ടായി. ഇസ്ലമാബാദിലും ചലനമുണ്ടയതായി റിപ്പോര്‍ട്ടുണ്ട്. നാല് തവണ തുടര്‍ ചലനമുണ്ടയാതായാണ് വിവരം. ഡല്‍ഹിയില്‍ ചില കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായി.
അതേസമയം, നേപ്പാളിലെ കഠ്മണ്ഡുവില്‍ നാശനഷ്ടങ്ങളുണ്ടായെന്നാണ് വിവരങ്ങള്‍. ഇവിടെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായും റോഡുകള്‍ നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നെറ്റ്úവര്‍ക്കുകള്‍ തകരാറിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രാവിലെ 11.41നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം. കഠ്മണ്ഡുവിന് 77 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. നേപ്പാളിനോടു ചേര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്.
ഭൂചലനമുണ്ടായെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കേരളത്തില്‍ കൊച്ചിയിലും ഭൂചലനമുണ്ടായതായി പ്രചരണം. കൊച്ചി നഗരത്തില്‍ കലൂര്‍, ഇടപ്പള്ളി, എളമക്കര, പനമ്പിള്ളി നഗര്‍, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടില്ലെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം അറിയിച്ചു.
കൊച്ചിയിലും ഭൂചനമുണ്ടായി. കൊച്ചിയില്‍ കടവന്ത്ര, കലൂര്‍ ഭാഗങ്ങളില്‍ നേരിയ ഭൂചലനം കണ്ടതായാണ് റിപ്പോര്‍ട്ട്. തുടര്‍ചലനം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് ഭൂചനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. നഗരങ്ങളിലെ ഫ്ലാറ്റുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങി നിന്നു. കൊച്ചിയിലുണ്ടായത് നേര്‍ത്ത ഭൂചലനമാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതരുടെ അറിയിപ്പ്.
Discussion about this post