ഉപ്പള: മുസ്ലീം സമുദായം ആദ്യം എതിര്‍ക്കേണ്ടത് ന്യൂനപക്ഷ വര്‍ഗീയതയെയാണ് അല്ലാതെ ഫാസിസത്തെയല്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു സ്വന്തം വീട് നന്നാക്കിയാല്‍ മാത്രമേ നാട് നന്നാക്കാന്‍ സാധിക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച യുവകേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ചില സംഘടനകള്‍ സമുദായത്തില്‍ തീവ്രചിന്താഗതി വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് ഇതിനെ മുളയിലെ നുള്ളണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post