കൊല്ലപ്പെട്ട ഷുഹൈബിനെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനാണ് യഥാര്‍ഥ ക്രിമിനലെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്. കണ്ണൂരില്‍ നടക്കുന്ന ആക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെയും സുധാകരന് വിമര്‍ശനമുന്നയിച്ചു.
ജില്ലാ കലക്ടര്‍ക്കെതിരെയാണ് സുധാകരന് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇത്രവലിയ അക്രമമുണ്ടായിട്ടും സമാധാനയോഗം വിളിക്കാന്‍ കലക്ടര്‍ തയാറായില്ലെന്നത് കൊലപാതകത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന് തെളിവാണെന്ന് സുധാകരന് പറഞ്ഞു. മനോരമ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുധാകരന് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഷുഹൈബ് ക്രിമിനലാണെന്ന് ഇന്നലെ പി.ജയരാജന് അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post