കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. പാര്‍ട്ടി നല്കിയ ഡമ്മി പ്രതികളെയാണ് പോലിസ് അറസ്റ്റു ചെയ്തത്. ഇതിനാണ് പോലിസ് ആറു ദിവസം ഇരുട്ടില്‍ തപ്പിയതെന്നും ജയരാജന് പറഞ്ഞു. സിപിഎം പ്രാദേശിക നേതൃത്വം തയാറാക്കിയ തിരക്കഥയാണിതെന്നും വധശ്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജന് മറുപടി പറയണമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post