ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബിസിസിഐ) മാര്‍ഗദര്‍ശികളാകുന്നതിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായിരുന്ന സച്ചിന് തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ അനുമതി തേടാന്‍ ഇന്നു ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
മൂവര്‍സംഘത്തെ ബിസിസിഐയുടെ ഉപദേശകരാക്കാമെന്ന് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് അനുമതി തേടി ഇവരെ സമീപിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ തീരുമാനം അനുകൂലമാണെങ്കില്‍ പുതിയ കോച്ചിനെ കണ്ടെത്തുന്നതുള്‍പ്പെടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബോര്‍ഡ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളിലും ഇവരുടെ അഭിപ്രായം നിര്‍ണായകമാകും
നേരത്തെ, കാലാവധി അവസാനിക്കാറായ ഡങ്കന്‍ ഫ്ളെച്ചറിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയോ രാഹുല്‍ ദ്രാവിഡോ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ ബിസിസിഐയുടെ ഉപദേശകരാക്കാന്‍ തീരുമാനിച്ചതോടെ പരിശീലക സ്ഥാനത്തേക്ക് പുതിയ ആളു വരുമെന്നാണ് സൂചന.
Discussion about this post