ദുബായ്: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച നടി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും ദുബായ് പോലീസ് അന്വേഷണം നടത്തും. മരണത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പോലിസ് അന്വേഷണം നടത്തുന്നത്. ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് ശ്രീദേവി കുടുംബസമേതം യു.എ.ഇ.യിലെത്തിയത്. വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം.
ചടങ്ങുകള്‍ക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലാണ് താമസിച്ചത്.ഇവിടെ വെച്ചാണ് അവര്‍ മരിച്ചത്. രക്തസാമ്പിളുകള്‍ യു.എ.ഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും ആലോചനയുണ്ട്.
മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പോലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ് ഉള്‍പ്പടെ താല്‍പര്യം പ്രകടിപ്പിച്ച വിഷയത്തില്‍ ഒറു വീഴ്ചയും ഉണ്ടാകരുതെന്ന തീരുമാനത്തിലാണ് ദുബായ് പോലിസ്.
കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു.
Discussion about this post