ജറുസലേം: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇസ്രായേലിലെത്തി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫഡ്നാവിസ് ഇസ്രായേലിലെത്തിയത്.
മെയ്ക്ക് ഇന്‍ മഹാരാഷ്ട്രയുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയാണ് ഫഡ്നാവിസിന്റെ സന്ദര്‍ശന ലക്ഷ്യം.
19-ാമത് അന്ത്രാരാഷ്ട്ര കാര്‍ഷിക സാങ്കേതികവിദ്യാ പ്രദര്‍ശനത്തിലും ഇന്തോ-ഇസ്രായേല്‍ പ്രത്യേക സിംബോസിയത്തിലും അദ്ദേഹം പങ്കെടുക്കും. ഇസ്രായേല്‍ കൃഷിവകുപ്പ് മന്ത്രിയുമായും ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തും.
Discussion about this post