ഡല്‍ഹി:ശത്രുരാജ്യങ്ങളുടെ യുദ്ധടാങ്ക് തകര്‍ക്കാന്‍ ഇനി ഇന്ത്യയുടെ ‘നാഗ്’ ഒരുങ്ങി. ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ മിസൈലായ നാഗ് വിജയകരമായി പരീക്ഷിച്ചു.മരുഭൂമി പ്രദേശത്ത് രണ്ടിടത്തായി ക്രമീകരിച്ച ടാങ്കുകള്‍ കൃത്യമായി തകര്‍ത്താണ് ഫെബ്രുവരി 28 ന് പരീക്ഷണം നടത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഏത് സാഹചര്യത്തെയും ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യയാണ് ഇതില്‍ സ്ഥാപിച്ചിട്ടുള്ളതെന്നും മിസൈല്‍ ആന്‍ഡ് സ്ട്രാറ്റജിക് സിസറ്റം ഡയറക്ടര്‍ ജനറല്‍ ഡോ. സതീഷ് റെഡ്ഡി പറഞ്ഞു.
അതേസമയം പരീക്ഷണ വിജയത്തെ കുറിച്ച് ഇന്ത്യന്‍ സൈന്യം പരസ്യമായി പ്രതികരിച്ചിട്ടില്ല.
Discussion about this post