കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് ഗാംഗുലി കഴിഞ്ഞ ദിവസം ബിജെപി നേതാക്കളോട് താല്പര്യം അറിയിച്ചുവെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ബിജെപി ബംഗാളില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാക്കിയിരുന്നു. പല സെലിബ്രേറ്റികളെയും സംസ്ഥാനത്ത് ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഗാംഗുലി ബിജെപിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചത് എന്നാണ് സൂചന.
113 ടെസ്റ്റുകളും, 311 ഏകദിനമത്സരങ്ങളും,കളിച്ച ഗാംഗുലി ഇന്ത്യ കണ്ട് മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരില് ഒരാളാണ്. സൗരവ് ഗാംഗുലിയെ പോലുള്ള പ്രമുഖ ക്രിക്കറ്റ് താരം പാര്‍ട്ടിയിലെത്തുന്നത് ദേശീയ തലത്തില്‍ തന്ന വലിയ നേട്ടമാകും എന്ന വിലയിരുത്തലിലാണ് ബിജെപി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും റെയില്‍വെ മന്ത്രിയുമായിരുന്ന ദിനേശ് ത്രിവേദി കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു
Discussion about this post