കൊല്‍ക്കത്ത: ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും ശക്തമായ മുന്നറിയിപ്പ് നല്കി പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 91 മുന്‍സിപ്പാലിറ്റികളില്‍ 70 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികള്‍ അഞ്ച് മുന്‍സിപ്പാലിറ്റികളില്‍ വിജയം നേടി ഏറെ പിറകോട്ട് പോയി, ബിജെപിയ്ക്ക് ഒരു മുനിസിപ്പാലിറ്റിയിലും വിജയം നേടാനായില്ല.
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം സ്വന്തമാക്കി. 144 വാര്‍ഡുകളില്‍ ടിഎംസി സ്ഥാനാര്ത്തികള് വിജയം നേടി. ഏഴ് വാര്‍ഡുകളില്‍ മുന്നിലെത്തി ബിജെപിയും ഇവിടെ സാന്നിധ്യം അറിയിച്ചു. 2010ല്‍ ബിജെപി മൂന്ന് സിറ്റിലാണ് ജയിച്ചിരുന്നത്. അതേസമയം 2010ലേതിനേക്കാള്‍ പകുതി സീറ്റുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെട്ടു. 2010ല്‍ 33 സീറ്റുകളില്‍ ജയിച്ച സിപിഎം ഇത്തവണ 16 സീറ്റുകളില്‍ ഒതുങ്ങി.
വിജയം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ വ്യക്തമായ മുന്നറിയിപ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ് മറ്റ് കക്ഷികള്‍ക്ക് നല്‍കുന്നത്.
വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ക്രമക്കേടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബിജെപി 12 മണിക്കൂര്‍ ബന്ദും നടത്തി.അതിന് മുന്‍പ് ഇടത് പാര്‍ട്ടികളും ബന്ദ് നടത്തിയിരുന്നു. മൂന്ന് മുനിസിപ്പാലിറ്റികളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discussion about this post