ഡല്‍ഹി: കര്‍ഷക ആത്മഹത്യയും , നേതാക്കള്‍ തമ്മിലുള്ള ഭിന്നതയും മൂലം പ്രതിസന്ധിയിലായ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി പുതിയ ആരോപണം. ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്രസിംഗ് തൊമാറിന്റേത് വ്യാജ ഡിഗ്രിയാണെന്ന ആരോപണമാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായത്.
ബിഹാറിലെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ജിതേന്ദ്ര സിംഗ് തൊമാര്‍ നിയമത്തില്‍ ബിരുദം നേടിയെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തൊമാര്‍ ഡിഗ്രി എടുത്തതിന്റെ യാതൊരു തെളിവുകളും ലഭ്യമല്ലെന്ന് സര്‍വ്വകലാശാല ഇന്നലെ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സംഗതി വിവാദമായതോടെ ആം ആദ്മി പാര്‍ട്ടി വിശദീകരണവുമായി രംഗത്തെത്തി. വിഷയം കോടതിയ്ക്ക് മുന്നിലാണ്.തീരുമാനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കു എന്നായിരുന്നു പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെയുടെ പ്രതികരണം.
വ്യാജ ബിരുദം സമ്പാദിച്ച നിയമമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു.വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രതികരിക്കണമെന്നും പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു. വ്യാജ നിയമബിരുദം സമ്പാദിച്ച ഒരാള്‍ക്ക് എങ്ങനെ നിയമമന്ത്രിയായി തുടരാന്‍ കഴിയുമെന്ന് ബിജെപി നേതാവ് ആര്.പി സിംഗ് ചോദിച്ചു. തൊമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും ആവശ്യപ്പെട്ടു.
തനിക്കെതിരെ കെട്ടിച്ചമച്ച കഥയാണിതെന്നും ബിരുദം 100 ശതമാനം സത്യസന്ധമാണെന്നും തൊമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ രാജിവെക്കുന്ന പ്രശ്നമില്ലെന്നും തൊമാര്‍ പറഞ്ഞു.
Discussion about this post