രാഷ്ട്രീയക്കാര്‍ താങ്കളുടെ ജോലി ചെയ്യാത്തതു കൊണ്ടാണ് തനിക്ക് രാഷ്ട്രീയത്തിലിറങ്ങേണ്ടി വന്നതെന്ന് രജനികാന്ത്. ഡോ. എം.ജി.ആര്. എജ്യുക്കേഷനല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രസംഗത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
‘രാഷ്ട്രീയക്കാര്‍ ചോദിക്കുന്നു, എന്തിനാണു നടന്മാര് രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന്. ഞാന്‍ മറ്റുള്ളവര്‍ക്കുവേണ്ടിയല്ല സംസാരിക്കുന്നത്. എന്റെ ജോലി ഞാന്‍ ഭംഗിയായി ചെയ്യുന്നുണ്ട്. എനിക്ക് 67 വയസായി. എന്നിട്ടും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തോന്നിയെങ്കില്‍ അതു രാഷ്ട്രീയക്കാര്‍ ജോലി കൃത്യമായി ചെയ്യാത്തതു കൊണ്ടാണ്’. അദ്ദേഹം പറഞ്ഞു.
‘ജയലളിത ജീവിച്ചിരുന്നപ്പോള്‍ എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചില്ല എന്നാണു ചിലര്‍ ആരായുന്നത്. രാഷ്ട്രീയത്തിലെ ശൂന്യത നികത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ജയലളിത മികച്ച നേതാവായിരുന്നു, അവരിന്നില്ല. കരുണാധിനി മഹാനായ നേതാവാണ്. അദ്ദേഹം അനാരോഗ്യത്തിന്റെ പിടിയിലാണ്. ഇവര്‍ക്കു പകരം നല്ല നേതാക്കള്‍ ഉയര്‍ന്നുവരുന്നില്ല. ആ കുറവ് നികത്താനാണ് എന്റെ ശ്രമം’ അദ്ദേഹം പറഞ്ഞു. ‘എം.ജി.ആറിന് പകരക്കാരനില്ല. എന്നാല്‍, മികച്ച ഭരണവും ജനങ്ങള്‍ക്ക് അധികാരവുമാണ് എന്റെ ലക്ഷ്യം. എം. കരുണാനിധി, ജി.കെ. മൂപ്പനാര്‍ തുടങ്ങിയവരുമായി നല്ല ബന്ധമാണ്. അവരില്‍ നിന്നെല്ലാം രാഷ്ട്രീയത്തെപ്പറ്റി ഏറെ പഠിച്ചു.
പാവപ്പെട്ടവര്‍ക്ക് വേണ്ടി എംജിആര്‍ സൃഷ്ടിച്ച ഭരണം തിരിച്ചു കൊണ്ടു വരുമെന്ന് താരം പറഞ്ഞു. രാഷ്ട്രീയം കല്ലും മുള്ളും നിറഞ്ഞ പാതയാണെന്ന് അറിയാം. എവിടെയല്ലൊം തെറ്റു നടക്കുന്നുവെന്ന് ധാരണയുണ്ടെന്നും രജനി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഉപദേശങ്ങളും നല്‍കിയശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഡിസംബറില്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപന ചടങ്ങിനു ശേഷം ഇതാദ്യമായിട്ടാണ് താരം ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത്.
Discussion about this post