ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ അവശിഷ്ടങ്ങള്‍ ഉടന്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് വന്നതോടെ ഇത് കൃത്യമായി ഭൂമിയില്‍ എവിടെ പതിക്കും എന്ന അഭ്യൂഹങ്ങള്‍ ലോകമെമ്പാടും ശക്തമാണ്. എവിടെ പതിക്കും എന്ന് പറയാന്‍ കഴിയാതെ ശാസ്ത്രജ്ഞരും കുഴങ്ങുന്നു. 43% നോര്‍ത്ത് ലാറ്റിറ്റൂഡിലോ 43% സൗത്ത് ലാറ്റിറ്റൂഡിലോ സ്പേസ് ലാബിന്റെ അവശിഷ്ടങ്ങള്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ ആദ്യ നിഗമനം. ചൈന, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഇറ്റലി, നോര്‍ത്തേണ്‍ സ്പെയിന്, യു.എസ്, സ്വിറ്റ്സര്‍ലന്‍ഡ്, ടാസ്മാനിയ എന്നിവിടങ്ങിളിലും തെക്കന്‍ ആഫ്രിക്കയുടെ പരിധിയിലും ബഹിരാകാശ നിലയം പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയോ കേരളമോ അവശിഷ്ടങ്ങള്‍ പതിക്കുന്ന പ്രതലത്തില്‍ വരുന്നില്ല., കേരളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനം കേരളവും ഭീഷണിയുടെ നിഴലില്‍ എന്ന പ്രചരണം നടത്തിയിരുന്നു.ഇത് ഏറെ ആശങ്കയ്ക്ക് വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഇതിനു അല്പം പോലും സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ചൈനയുടെ ആദ്യ സ്പേസ് ലാബായ ടിയാന്‍ഗോങ് ഒന്നാണ് ഇപ്പോള്‍ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്. യു.എസ് എയ്റോ സ്്പേസ് കോര്‍പ്പറേഷന്റെ നിഗമനമനുസരിച്ച് ഏപ്രില്‍ ആദ്യവാരത്തില്‍ ബഹിരാകശ നിലയം നിലം പതിക്കുമെന്നാണ് സൂചന. എന്നാല്‍ യൂറോപ് സ്പേസ് ഏജന്‍സി പറയുന്നത് മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യവാരത്തോടെയോ ഇത് നിലം പതിക്കാന്‍ സാധ്യതയുണ്ടെന്നാണ്. 2016ല്‍ തന്നെ സ്പേസ് ലാബിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും നിയന്ത്രിതമായ അറ്റ്മോസ്ഫിയര്‍ റീഎന്‍ട്രി സാധ്യമല്ലെന്നും ചൈന തുറന്ന് സമ്മതിച്ചിരുന്നു. അതീവ വിഷം നിറഞ്ഞതും ദ്രവീകരണ ശേഷിയുമുള്ള ഇന്ധനമായ ഹൈഡ്രാസിന് ബഹിരാകാശ നിലയത്തിലുണ്ട്. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയില്‍ പതിക്കുമെന്നു ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ ഒരാഴ്ച്ചയില്‍ ആറ് കിലോമീറ്റര്‍ എന്ന വേഗതയിലാണ് സ്പേസ് ലാബ് അവശിഷ്ടങ്ങള്‍ പതിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post