ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വിന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടേറ്റ കനത്ത തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനായിരിക്കും ഇന്ത്യ ഇന്നിറങ്ങുക. രാത്രി ഏഴ് മണിക്ക്ാണ് മത്സരം.
ആദ്യ കളിയില്‍ തോറ്റതിനാല്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കു ജയം അനിവാര്യമാണ്. ഇന്ത്യയെ വലയ്ക്കുന്നത് ബോളിംഗാണ്. മുന്‍നിര ബോളര്‍മാരുടെ അഭാവം ഇന്ത്യയുടെ ആദ്യകളിയില്‍ പ്രകടമായിരുന്നു. അന്നത്തെ വീഴ്ചകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ പരമ്പരയില്‍ ഇന്ത്യയുടെ കാര്യം അവതാളത്തിലാവും. പുതുമുഖ താരങ്ങളുമായാണ് ഇന്ത്യ ത്രിരാഷ്ട്ര പരമ്പരക്ക് എത്തിയത്.
Discussion about this post