ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ജയരാജന്റെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസ് അല്പസമയത്തിനകം വീണ്ടും പരിഗണിക്കും.
സര്‍ക്കാര്‍ അനുമതിയില്ലാതെ യുഎപിഎ ചുമത്തിയെന്ന് കാണിച്ചാണ് കേസിലെ പ്രതികളായ ജയരാജനും മറ്റ് നാല് പ്രതികളും ഹൈക്കോടതിയില്‍ സമീപിച്ചത്. കേസില്‍ ഇന്ന് വിധി പറഞ്ഞേക്കും
സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് ഉള്‍പ്പടെയുള്ള നാല് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കുന്നത്.
സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് കേസില്‍ യുഎപിഎ ചുമത്തിയത് എന്നാണ് പ്രതികളുടെ വാദം.
Discussion about this post