ദര്‍ഭംഗ: ബീഹാറില്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് എത്തിവയരുടെ നെറ്റിയില്‍ സ്റ്റിക്കര്‍ പതിച്ച് മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടി വിവാദമായി. ദര്‍ഭംഗ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരാണ് ഭൂകമ്പബാധിതരെ തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം അവലംബിച്ചത്. സംഗതി വിവാദമായതോടെ അധികൃതര്‍ സ്റ്റിക്കര്‍ മാറ്റി.
നേപ്പാള്‍ ഭൂകമ്പത്തിന്റെ ഇന്ത്യയില്‍ ഉണ്ടായ അലയൊലികള്‍ അറിയാനായി എത്തിയ ചില ചാനലുകളുടെ ശ്രദ്ധയില്‍ ഇവര്‍ പെട്ടതോടെയാണ് സംഭവം വിവാദമായത്. നെറ്റിയില്‍ ഭൂകമ്പമെന്ന് സ്റ്റിക്കര്‍ പതിച്ച് വാര്‍ഡില്‍ ഇവരെ പ്രത്യേകമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു അധികൃതര്‍. കാര്യങ്ങള്‍ കൈവിട്ടു പോയതോടെ ഖേദപ്രകടനവുമായി ഡിഎംസിഎച്ച് സൂപ്രണ്ട് രംഗത്തെത്തുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post