തൃശ്ശൂര്‍: അതിരപ്പള്ളി വാടാമുറി മലയിലുണ്ടായ കാട്ടൂതീയില് കത്തി നശിച്ചത് 30 ഹെക്ടറോളം വനഭൂമി. കാട്ടുതീയെ തുടര്‍ന്ന് ഇവിടെയുള്ള മനുഷ്യര്‍ക്കോ വന്യമൃഗങ്ങള്‍ക്കോ നാശം സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് . വനമന്ത്രി കെ രാജു ആണ് ഇതു സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ നിയമസഭയെ അറിയിച്ചത്.
കാട്ടുതീ ഉണ്ടാവുമോ എന്നറിയാന്‍ 30 ജീവനക്കാരെ അതിരപ്പള്ളി വനമേഖലയില്‍ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി. തേനിയില്‍ ഉണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കാട്ടിനുള്ളിലെ ട്രെക്കിഗിന് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര സഹായത്തോടെ എല്ലാ ആഴ്ചയിലും വനമേഖലയിലെ കാട്ടുതീ സാധ്യത പരിശോധിക്കുന്നുണ്ട്. സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ട്രക്കിഗിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. 2011 ലാണ് കാട്ടുതീമൂലം ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. 5640 ഹെക്ടര്‍ വനഭൂമിയാണ് അന്ന് കത്തിനശിച്ചത്. കഴിഞ്ഞ വര്‍ഷം 3753 ഹെക്ടറില്‍ കാട്ടുതീയുണ്ടായി
Discussion about this post