ലക്നോ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും സഖ്യം തുടരും. പാര്‍ലിമെന്റിലും ഒരുമിച്ച് നീങ്ങുമെന്നും 2019ലെ ലോകസഭ തെരഞ്ഞെടുപ്പിലും സഖ്യം തുരുമെന്നും അഖിലേഷ് പ്രഥ്യാശ പ്രകടിപ്പിച്ചു.
25 വര്‍ഷത്തിന് ശേഷം ബിജെപിക്കെതിരെ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ചാണ് ഗോരഖ്പൂരിലും ഫൂല്‍പ്പൂരിലും ബിജെപിയെ തോല്പിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായിരുന്ന
ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടിയിലെ പ്രവീണ്‍ നിഷാദ് 21961 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉപേന്ദ്ര ദത്ത് ശുക്ലയെ പരാജയപ്പെടുത്തിയത്.
Discussion about this post