ഭോപ്പാല്‍: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി നല്‍കുമെന്ന് കേന്ദ്ര ജലവിഭവ, നദീവികസന, ഗംഗാപുനരുജ്ജീവന മന്ത്രി നിതിന്‍ ഗഡ്കരി. ശുദ്ധീകരിച്ച് ലിറ്ററിന് 5 പൈസ നിരക്കില്‍ നല്‍കുമെന്നാണ് മന്ത്രിയുടെ പറഞ്ഞത്. ഇതിനുള്ള പരീക്ഷണങ്ങള്‍ തമിഴ്നാട്ടിലെ തുത്തുക്കുടിയില്‍ പുരോഗമിക്കുകയാണെന്ന് ബന്ദ്രാബനില്‍ രണ്ടു ദിവസത്തെ നദി മഹോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
രാജ്യത്തെ നദികളെക്കുറിച്ചുളള ആശങ്ക വ്യക്തമാക്കിയ മന്ത്രി ജലസംരക്ഷണത്തിനും മറ്റും മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ മന്ത്രി പ്രശംസിച്ചു. നാഗ്പൂരില്‍ മലിന ജലം ശുദ്ധീകരിച്ച് താപനിലയങ്ങള്‍ക്കു നല്കുന്ന പദ്ധതിയെപ്പറ്റി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. നഗരങ്ങളിലെ മലിനജലം ശുദ്ധീകരിച്ചു താപനിലയങ്ങള്‍, വ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയവയ്ക്ക് നല്കി ധനസമാഹരണം നടത്താന്‍ നദീവികസന മന്ത്രാലയത്തിനു പദ്ധതിയുണ്ടെന്നും ഗഡ്കരി വെളിപ്പെടുത്തി.
Discussion about this post