എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി .ജപ്പാനിലും തരംഗം. ഇന്ത്യയിലെ ആരാധകരെപ്പോലെ ജപ്പാന് ജനതയും ബാഹുബലിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ജപ്പാനിലെ തിയറ്ററുകളില്‍ ആറരക്കോടിയോളം രൂപയാണ് ബാഹുബലിക്ക് ഇതുവരെ ലഭിച്ച കളക്ഷന്‍. ്സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബാഹുബലി ആരാധകര്‍ ജപ്പാനിലെ തിയറ്ററുകളില്‍ എങ്ങനെയാണ് സിനിമയെ ഇപ്പോഴും സ്വീകരിക്കുന്നതെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ജപ്പാന്‍കാരുടെ ബാഹുബലി ആഘോഷം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുയാണ്.
This is truly Amazing to see whole theater of Japanese in Tokyo chanting, Singing, feeling "Baahubali to the Core. The Mania & hysteria #Baahubali2 has generated among masses in Japan since it's release in Dec is Stunning @ssrajamouli @PrabhasRaju @Shobu_ @BaahubaliMovie pic.twitter.com/th8E4WYaHq
— Abhi (@Baahubali2017) March 13, 2018
Discussion about this post