നസ്രിയ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍.വിവാഹത്തിന് ശേഷം സിനിമയ്ക്ക് തല്‍ക്കാലം വിടനല്‍കിയ മലയാളികളുടെ പ്രിയതാരം നസ്രിയ തിരിച്ചുവരുന്നതായി ഭര്‍ത്താവും സൂപ്പര്‍ താരവുമായ ഫഹദ് ഫാസില്‍ തന്നെയാണ് വ്യക്തമാക്കിയത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ചിത്രത്തിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ ബ്ലസി ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. നല്ല തിരക്കഥ ഒത്തുവന്നാല്‍ തങ്ങള്‍ തിരശീലയില്‍ ഒരുമിച്ചെത്തുമെന്ന് ഫഹദും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ബാംഗ്ലൂര്‍ ഡെയ്‌സിലാണ് ഇരുവരും മുമ്പ് ഒരുമിച്ച് അഭിനയിച്ചത്.
Discussion about this post