ഡല്‍ഹി:നേപ്പാളില്‍ അനാഥരായ കുട്ടികളെ ഇന്ത്യയിലെത്തിച്ച് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും നല്കി സംരക്ഷിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. കുട്ടികളെ ഇന്ത്യയിലെത്തിച്ച് സൗജന്യമായി താമസ സൗകര്യവും, വിദ്യാഭ്യാസവും നല്‍കുമെന്ന് വിഎച്ചപി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. രാജ്യത്തുള്ള 150 റസിഡന്‍ഷ്യല്‍ സ്ക്കൂളുരളിലും 50ഓളം അനാഥ മന്ദിരങ്ങളിലും ഇവര്‍ക്ക് സൗകര്യം ഒരുക്കും
ഭൂചലനത്തില്‍ തകര്‍ന്ന വീടുകളും ആരാധനാലയങ്ങളും വിഎച്ചപി പുനര്‍നിര്‍മ്മിച്ച് നല്‍കും.
ആയിരക്കണക്കിന് വരുന്ന മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവരുടെ വേദനജനകമായ ഭൂതകാലം മറക്കാനും അവരെ മികച്ച തോതിലുള്ള ജീവിതത്തിലേക്ക് നയിക്കാനും സഹായിക്കുകയാണ് നമ്മുടെ കടമയെന്നും വിഎച്ചപി നേതാവ് പറഞ്ഞു.
നേപ്പാളിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ആയിരം രൂപ വീതം നല്കാന് വിഎച്ച്പി നേരത്തെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഹിന്ദു മെഡിക്കല്‍ ലൈന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി വിഎച്ചപി സംഘം നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.
Discussion about this post