സ്വാത്ത: മലാല യൂസഫ്‌സായിയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം തടവ്. പത്ത് പാക് താലിബാന്‍ ഭീകരരെയാണ് സ്വാത്തിലെ ഭീകരവാദ വിരുദ്ധകോടതി ശിക്ഷിച്ചത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മലാല യൂസഫ്‌സായിയെ ആക്രമിച്ചവരെ പിടികൂടിയത്. തങ്ങളാണ് മലാലയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരായ ആക്രമണത്തിനു പിന്നിലെന്ന് പിടിയിലായവര്‍ വ്യക്തമാക്കിയിരുന്നു. തെഹ്‌രികെ താലിബാന്‍ നേതാവ് മുല്ല ഫസലുല്ലയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ഇവര്‍ പറഞ്ഞിരുന്നു.
സുലൈമാന്‍, ഇര്‍ഫാന്‍, ഷൗക്കത്ത്, ഉമര്‍, ഇക്രമുള്ള, അധ്‌നാന്‍, സഫര്‍ ഇക്ബാല്‍, ഇസ്ഹാര്‍, സഫര്‍ അലി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്.
മലാല യൂസഫ്‌സായിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു ആക്രമണം. സ്‌കൂള്‍ വിട്ടുവന്ന മലാല യൂസഫ്‌സായ്, ഷാസിയ റംസാന്‍, കയ്‌നറ്റ് റിയാസ് എന്നിവര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ തലയ്ക്ക് ഗുരുതമായി പരുക്കേറ്റ മലാലയ്ക്ക് ബ്രിട്ടനിലാണ് വിദഗ്ധ ചികില്‍സ ലഭ്യമാക്കിയത്. പാക്കിസ്ഥാനില്‍ പ്രവേശിക്കരുതെന്ന് താലിബാന്‍ മലാല യൂസഫ്‌സായിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണത്തിനുശേഷം കുട്ടികളുടെ
Discussion about this post