ഡല്‍ഹി: അനധികൃതമായ വിദേശപണം സ്വീകരിച്ച സംഭവത്തില്‍ സോണിയ ഗാന്ധിയുടെ മേല്‍നോട്ടത്തിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ അന്വേഷണം ഊര്‍ജ്ജിതം.അരുണാചല്‍, കേരളം എന്നി സംസ്ഥാനങ്ങളിലുള്ള കൃസ്ത്യന്‍ ചാരിറ്റബിള്‍ സംഘടനകളും നിരീക്ഷണത്തിലാണ്. കായിക താരം മേരികോമിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനും കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂ ചാരിറ്റബിള്‍ ട്രസ്റ്റിനും എതിരെ അന്വേഷണം നടക്കുന്നുണ്ട്.
വിദേശ പണം ഈ സ്ഥാപനങ്ങളിലേക്ക് അനധികൃതമായി എത്തുന്നു എന്ന പ്രാഥമികമായ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്. 42 എന്‍ജിഒകളിലും അന്വേഷണം ഊര്‍ജിതമാക്കി. ഈ സ്ഥാപനങ്ങളൊക്കെ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതാണ് കേസ് എടുക്കാന്‍ കാരണമായത്.
വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ട് 32 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലി തയ്യാറാക്കി സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു.
Discussion about this post