പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച അത്യാധുനിക പട്രോളിംഗ് കപ്പല്‍ ഇന്ത്യ ശ്രീലങ്കക്ക് കൈമാറി. ലങ്കന്‍ നാവിക സേനയിലെ ഏറ്റവും വലിയതും ഏറ്റവും വിപുലവുമായ കപ്പലാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ നല്കുന്ന നാലാം ഓഫ്ഷോര്‍ പാട്രോള്‍ കപ്പല്‍ (ഒപിവി) ആണ് ഇത്. ഉദ്ദേശിച്ചതിലും 25 ദിവസം മുമ്പാണ് ഈ കപ്പല്‍ ശ്രീലങ്കക്ക് കൈമാറിയത്. ഈ കപ്പലിന്റെ നിര്‍മ്മാണം ഗോവയിലെ ഷിപ്യാര്ഡില് 2015 മെയിലായിരുന്നു തുടങ്ങിയത്.
ശ്രീലങ്കയുടെ പട്രോളിംഗ് ആവശ്യങ്ങള്‍ക്കും മറ്റും ഈ കപ്പല്‍ വളരെയധികം ഗുണം ചെയ്യുമെന്ന് റിയര്‍ അഡ്മിറല്‍ ശേഖര്‍ മിത്തല്‍ പറഞ്ഞു. ഉദ്ദേശിച്ചതിലും നേരത്തെ തന്നെ കപ്പല്‍ കൈമാറിയത് കോണ്ട് കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ഗോവ ഷിപ്യാര്ഡ് ലിമിറ്റഡ് പ്രാഗല്ഭ്യം തെളിയിച്ചിരിക്കുകയാണെന്ന് ശ്രീലങ്കന്‍ ഹൈക്കമ്മിഷണര്‍ ചിത്രാംഗനി വാഗീശ്വര പറഞ്ഞു. ഇതുമൂലം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം സുദൃഢമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എറ്റവും മികച്ച ഷിപ്യാര്ഡ് എന്ന ബഹുമതിയും ഏറ്റവും മികച്ച കയറ്റുമതി കപ്പല്‍ നിര്‍മ്മാതാവ് എന്ന ബഹുമതിയും ഗോവ ഷിപ്യാര്ഡ് ലിമിറ്റഡിന് സ്വന്തമാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് ഗോവ ഷിപ്യാര്ഡ് ലിമിറ്റഡിന്റെ വിറ്റുവരവ് ഏകദേശം മൂന്നു മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.
Discussion about this post