ബെയ്ജിങ്; അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ദോക്ലഹാമില് 73 ദിവസത്തോളം നീണ്ട് നിന്ന സംഘര്‍ഷം വീണ്ടും തലപൊക്കുന്നു. രാജ്യത്തിന് ലഭിക്കുന്ന ഒരുതരി മണ്ണിനു വേണ്ടി പോലും എന്തും ചെയ്യാന്‍ മടിക്കില്ല എന്ന പ്രസിഡന്റ് ഷി ചിന് പിങ്ങിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നിലപാടുകളില്‍ അയവില്ലെന്ന് കാണിച്ച് ഇന്ത്യയും രംഗത്തെത്തിയത്. നിലവില്‍ ഉണ്ടായിരുന്ന അവസ്ഥക്ക് ചൈന മാറ്റം വരുത്താന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നം കൂടുതല്‍ വഷളായതെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബംബാവലെ ആരോപണം ഉയര്‍ത്തി.
സംഘര്‍ഷാവസ്ഥക്ക് പിന്നാലെയാണ് ദോക്ലഹാമിലെ റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ അടക്കം ചൈന നിര്‍ത്തി വച്ചത്. തര്‍ക്ക മേഖലയില്‍ നിന്ന് മാറി ബാരക്കുകള്‍ ഉള്‍പ്പടെ മറ്റെന്തും നിര്‍മിക്കാന്‍ ഇന്ത്യക്കും ചൈനയ്ക്കും അധികാരമുണ്ടെന്ന് ഗൗതം വ്യക്തമാക്കി. അതേ സമയം ചൈന റോഡ് നിര്‍മ്മാണം ആരംഭിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഇന്ത്യയെ അറിയിക്കണമെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ കൃത്യമായ മറുപടി നല്‍കണമെന്നും ഗൗതം പറഞ്ഞു
Discussion about this post