ആധാര്‍ കാര്‍ഡില്‍ കൊടുക്കുന്ന വിവരങ്ങള്‍ ചോരുന്നില്ലായെന്നും അവ യു.ഐ.ഡി.എ.ഐയുടെ കൈയ്യില്‍ സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് അഭിപ്രായപ്പെട്ടു. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നുവെന്ന ആരോപണം തെറ്റാണെന്നും പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദി ആപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാദം പൊള്ളയാണെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആധാറിലുള്ള വിവരങ്ങള്‍ എടുക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡിലുള്ളത് പേരും വിലാസവും മാത്രമാണെന്നും ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണെന്നും കണ്ണന്താനം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഒരാളുടെ മുന്‍ തലമുറകളുടെ വിവരങ്ങള്‍ വരെ അവിടുത്തെ സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post