തനിക്ക് എന്‍.സി.സിയെപ്പറ്റി അറിയില്ല എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്റെ പൂച്ച് പുറത്താക്കി സോഷ്യല്‍ മീഡിയ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ മഹാറാണി ആര്‍ട്ടസ് ആന്‍ഡ് കോമേഴ്സ് കോളേജിലെത്തിയ രാഹുല്‍ ഗാന്ധിയോട് എന്‍.സി.സി കാഡറ്റ്സിന്റെ ക്ഷേമത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് സഞ്ജന സിംഗ് എന്ന എന്‍.സി.സി വിദ്യാര്‍ത്ഥിനി ചോദിച്ചപ്പോള്‍ തനിക്ക് എന്‍.സി.സിയെപ്പറ്റി അറിയില്ല എന്നാണ് രാഹുല്‍ പറഞ്ഞത്.
ഈ പ്രസ്താവന നടത്തിയതിന് ശേഷം രാഹുലിന് കുറെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ ചോദ്യം ചോദിച്ച പെണ്‍കുട്ടി എ.ബി.വി.പി നേതാവാണെന്നും അതുകൊണ്ടാണ് അങ്ങനൊരു ചോദ്യം ചോദിച്ചതെന്നും ഏഷ്യാ ടൈംസിന്റെ മാധ്യമപ്രവര്‍ത്തകനായ സൈകത്ത് ദത്ത ട്വിറ്ററിലൂടെ പറഞ്ഞു. വേറൊരു സഞ്ജനാ സിംഗിന്റെ ഫേസ്ബുക്ക് പ്രൊഫൈലും ദത്ത ഷെയര്‍ ചെയ്തിരുന്നു.
മാധ്യമപ്രവര്ത്തകന് ഷെയര്‍ ചെയ്തത് ചോദ്യം ചോദിച്ച എന്‍സിസി കേഡറ്റിന്റെ ഫേസ്ബുക്ക് പ്രോഫൈലല്ല എന്ന് വ്യക്തമായി. സോഷ്യല്‍ മീഡിയ ശക്തമായി സൈകത് ദത്തക്കെതിരെ രംഗത്തെത്തിയതോടെ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറയേണ്ടിയും വന്നു.
Based on what @free_thinker has tweeted, deleting tweet the claims that FB profile of "Sanjana Singh" is NOT the same as the cadet interviewed by ANI. Will tweet more information if I find any. Apologies.
— Saikat Datta (@saikatd) March 26, 2018
രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും വേണ്ടി എന്ത് ധാര്‍മ്മികതയില്ലാത്ത കാര്യങ്ങളും ചെയ്യാന്‍ മാധ്യപ്രവര്‍ത്തകര്‍ ഇറങ്ങിയിരിക്കുകാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഇതുകൊണ്ടൊന്നും രാഹുലിന്റെ മണ്ടത്തരങ്ങള്‍ ഒളിപ്പിക്കാനാവില്ല എന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നു.
Discussion about this post