‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി തയ്യാറാക്കിയ പ്രതിരോധ ഉത്പാദന നയത്തിന്റെ കരട് തയ്യാറായി. ഇതിലൂടെ പ്രതിരോധ ശക്തിയുടെ കാര്യത്തില്‍ മുന്‍ നിരയിലെത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. നിര്‍മ്മലാ സീതാരാമന് നയിക്കുന്ന പതിരോധ മന്ത്രാലയം ഈ നയം റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കുന്ന രാജ്യം ഇന്ത്യയാണ്. പ്രതിരോധ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുക എന്നതിലുപരി മറ്റ് രാജ്യങ്ങള്‍ക്ക് പ്രതിരോധ സജ്ജീകരണങ്ങള്‍ വില്‍ക്കുക എന്ന ലക്ഷ്യം കൂടി ഈ പോളിസിക്കുണ്ട്.
തദ്ദേശമായ രീതിയില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മിസൈലുകളും മറ്റും ഉണ്ടാക്കുന്നത് വഴി 1,70,000 കോടി രൂപ വരുമാനം ഉണ്ടാക്കാനും 30 ലക്ഷം പേര്‍ക്ക് ജോലി സാധ്യതകള്‍ ഉണ്ടാക്കാനും കഴിയും. പ്രതിരോധത്തില്‍ ഗവേഷണം ചെയ്യാന്‍ നല്ല ചുറ്റുപാടുള്ള രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനങ്ങളെയും വിദേശ നിക്ഷേപകരെയും ക്ഷണിക്കുന്നത് കൊണ്ട് പ്രതിരോധത്തിന്റെ നിലവാരം മെച്ചപ്പപ്പെടുത്താന് സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം.
കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളെ പ്രതിരോധ മേഖലയില്‍ ക്ഷണിക്കുന്നത് മൂലവും തദ്ദേശമായി ആയുധങ്ങള്‍ ഉണ്ടാക്കുന്നത് മൂലവും ഇന്ത്യക്ക് പ്രതിരോധത്തില്‍ തനതായ ഒരു വിപണി ലഭിക്കും. വൈദഗദ്ധ്യ വികസനത്തിലൂടെ പ്രതിരോധത്തിലെ പബ്ലിക് സെക്റ്റര്‍ യൂണിറ്റുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇതുകൂടാതെ ഈ പോളിസിയിലൂടെ 500 കോടി ഡോളര്‍ വിലവരുന്ന പ്രതിരോധ ഉപകരണങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധിക്കും.
Discussion about this post