ഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയുടെ ചിത്രം കേംബ്രിജ് അനലിറ്റിക്കയുടെ ഓഫീസിലുണ്ടെന്ന ആരോപണം ഉയര്‍ത്തി സ്മൃതി ഇറാനിയുടെ ട്വീറ്റ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ടാഗ് ചെയ്ത ട്വീറ്റില്‍ കേംബ്രിജ് അനലിറ്റിക്കയുടെ ഓഫീസില്‍ നിന്നുള്ള ഫോട്ടോയും സ്മൃതി ഇറാനി പങ്കുവച്ചിട്ടുണ്ട്. അവിടെ ചുവരില്‍ പതിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിലൊന്ന് കൈപ്പത്തിയുടേതാണ്. കോണ്‍ഗ്രസ് കാ ഹാത്ത്,കേംബ്രിഡ്ജ് അനലിറ്റിക്ക കേ സാത്ത് എന്നാണ് സ്മൃതിയുടെ കളിയാക്കല്‍.
Kya Baat hai @RahulGandhi Ji.. Congress ka Haath, Cambridge Analytica ke Saath!https://t.co/fUaPlMekMB pic.twitter.com/JieXqUgp3K
— Smriti Z Irani (Modi Ka Parivar) (@smritiirani) March 28, 2018
മാധ്യമപ്രവര്‍ത്തകനും സാങ്കേതിക വിദഗ്ധനുമായ ജാമി ബാര്‍ട്ട്ലെറ്റ് ഒരുവര്‍ഷം മുന്‍പ് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘കൈ’ ചിഹ്നം കാണിക്കുന്ന പോസ്റ്റര്‍ ചുമരില്‍ പതിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഡോക്യുമെന്ററിയുടെ ഭാഗമായി അലക്സാണ്ടര്‍ നിക്സുമായി ജാമി നടത്തിയിയ കൂടിക്കാഴ്ചയില്‍ നിക്സ് ജാമിയുടെ മുറിയിലേക്ക് കടന്നുവരുമ്പോള്‍ വലതുവശത്ത് നിക്സിന്റെ പിന്നിലായി കോണ്‍ഗ്രസ്സിന്റെ പോസ്റ്റര്‍ കാണാം. കൈപ്പത്തി ചിഹ്നത്തിന് താഴെ കോണ്‍ഗ്രസ് ‘ഡെവലപ്മെന്റ് ഫോര്‍ ഓള്’ എന്ന മുദ്രാവാക്യവുമുണ്ട്. ഇത് വാര്‍ത്തയായതിന് പിറകെ ആണ് സമ്ൃതിയുടെ വിമര്‍ശനം
Discussion about this post