ഇന്ത്യ എന്നും നാടുകടത്തപ്പെട്ടവര്‍ക്ക് അഭയം കൊടുത്തിട്ടേയുള്ളുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. ദലൈ ലൈമ ആദ്യമായി ഇന്ത്യയില്‍ വന്നതിന്റെ 60ാം വാര്‍ഷികം ധര്‍മ്മശാലയില്‍ ആഘോഷിക്കുന്ന വേളയിലാണ് രാം മാധവ് ഇത് പറഞ്ഞത്. വര്‍ഷമുടനീളം നീണ്ടുനില്‍ക്കുന്ന ‘താങ്ക്യൂ ഇന്ത്യ’ എന്ന പേരിലുള്ള ആഘോഷം ടിബറ്റന്‍ സര്‍ക്കാരായ സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷനാണ് (സി.എ.റ്റി) നടത്തുന്നത്.
ദലൈ ലാമ ഒരു അഭയാര്‍ത്ഥിയല്ല മറിച്ച് ഒരു കുടുംബാംഗമാണെന്ന് രാം മാധവ് പറഞ്ഞു. ദലൈ ലാമയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത ജവഹര്‍ലാല്‍ നെഹ്റുവിന് അദ്ദേഹം നന്ദിയര്‍പ്പിച്ചു. സ്വന്തം നാടുവിട്ട് ഇന്ത്യയിലേക്ക് വരേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും ദലൈ ലാമയുടെ ടിബറ്റിലേക്കുള്ള തിരിച്ചുപോക്കിന് ചൈന മുന്‍കൈ എടുക്കണമെന്ന് ബി.ജെ.പി എം.പി ശാന്താ കുമാര്‍ പറഞ്ഞു. തങ്ങള്‍ ജീവിക്കുന്നത് ഇന്ത്യയുള്ളത് കൊണ്ടാണെന്ന് ടിബറ്റന്‍ പ്രധാനമന്ത്രി ലോബ്സംഗ് സംഗയ് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നത് കൊണ്ട് ആഘോഷം നടക്കുന്ന വേദി ഡല്‍ഹിയില്‍ നിന്നും ധര്‍മ്മശാലയിലേക്ക് മാറ്റുകയായരിുന്നു. സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കേന്ദ്രം നേരത്തേ തന്നെ അറിയിച്ചിരുന്നു.
Discussion about this post