കര്‍ണാടകയില്‍ ലിംഗായത്തുകാര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് വഴി വോട്ട് ധ്രുവീകരണമാണ് ലക്ഷ്യമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. കര്‍ണാടകയില്‍ പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയാവാതിരിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനൊരു നീക്കം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അഴിമതിയുടെ ചിഹ്നമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് മെയ് 12നാണ് നടക്കാനിരിക്കുന്നത്.
Discussion about this post