തിരുവനന്തപുരം: ജമീല പ്രകാശം എംഎല്‍എ നല്കിയ പരാതിയില്‍ കോടതി നേരിട്ടു തെളിവെടുക്കും. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു തെളിവെടുപ്പു നടത്തുന്നത്. ഈ മാസം 30 നായിരിക്കും കോടതി നേരിട്ടു തെളിവെടുപ്പു നടത്തുക.
ബജറ്റവതരണത്തെ തുടര്‍ന്നു നിയമസഭയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ എംഎല്‍എമാരായ കെ. ശിവദാസന്‍നായരും ഡൊമിനിക് പ്രസന്റേഷനും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ജമീല പ്രകാശത്തിന്റെ പരാതി. രണ്ട് എംഎല്‍എമാര്‍ക്കുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
നിയമസഭയിലെ സംഭവവികാസങ്ങളുടെ വീഡിയോ ദൃശ്യങ്ങളായിരുന്നു തെളിവായി ജമീല കോടതിയില്‍ നല്‍കിയത്. എന്നാല്‍ ഇതു രണ്ടാം തരം തെളിവു മാത്രമാണെന്നു പറഞ്ഞ കോടതി നേരിട്ടു തെളിവെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post